സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വെറും പത്തുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഞാനും ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നു: കരീന കപൂര്‍

single-img
9 February 2018

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും പ്രണയം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 2018ലെ വാലന്റൈസ് ഡേ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന ഈ നിമിഷത്തില്‍ തന്റെ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും കരീന മനസ് തുറന്നു.

ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി പാരീസിലായിരുന്നു ഞങ്ങള്‍ ഇരുവരും. ഒരിക്കല്‍ നോത്തര്‍ദാം പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തില്‍ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു.

സെയ്ഫിന്റെ അമ്മയും അച്ഛനും (ഷര്‍മിള ടാഗോര്‍, മണ്‍സൂണ്‍ അലിഖാന്‍ പട്ടൗഡി) അനുരാഗം തുറന്ന് പറയുന്നത് പാരീസില്‍ വച്ചാണ്. അപ്പോഴേക്കും ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നു. നടിയും നിര്‍മ്മാതാവുമായ അമൃത റാവുവിനെയായിരുന്നു സെയ്ഫ് ആദ്യം വിവാഹം ചെയ്തിരുന്നത്.

അമൃതയ്ക്ക് സെയ്ഫിനേക്കാള്‍ പന്ത്രണ്ട് വയസ്സ് കൂടുതലായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലിഖാനും ഇബ്രാഹിം അലിഖാനും. സെയ്ഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വെറും പത്തുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാനും ആ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. സെയ്ഫ് എന്റെ ജീവിതപങ്കാളിയാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കരീന കൂട്ടിച്ചേര്‍ത്തു. കരീനയേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് സെയ്ഫിന്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു.