തന്റെ രാഷ്ട്രീയ ഉപദേശകന്‍ പിണറായി വിജയനാണെന്ന് കമലഹാസന്‍

single-img
9 February 2018


ചെന്നൈ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഉപദേശകനെന്ന് തമിഴ് സൂപ്പര്‍ താരം കമലഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഉടന്‍ പ്രവേശിക്കാനിരിക്കെയാണ് കമലഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് മാസികയായ ആനന്ദവികടനിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

‘രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍ ആയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹമായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. എന്റെ പാര്‍ട്ടിക്കൊപ്പം അവരെ കൂടി ചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നില്ല അത്. മറിച്ച്, അവരുടെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്പത്ത് ഉള്‍ക്കൊള്ളുന്നതിനായിരുന്നു’ കമല്‍ ഹാസന്‍ പറയുന്നു’.

നേരത്തെ രജനീകാന്തിനു പിന്നാലെ കമലഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 ന് പുതിയ പാര്‍ട്ടിയുടെ പേര് കമല്‍ പ്രഖ്യാപിക്കും. ജയലളിതയുടെ മരണത്തിനുശേഷം കലങ്ങി മറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള കമലഹാസന്റെയും രജനീകാന്തിന്റെയും പ്രവേശനം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് പ്രതീതിയാണുണ്ടാക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.