50% ഫ്ലാറ്റ് ഡിസ്‌കൗണ്ടുമായി കല്യാൺ സിൽക്സിന്റെ 5 ദിവസം നീണ്ടു നിൽക്കുന്ന ഫാഷൻ സെയിൽ

single-img
9 February 2018

കേരളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ബ്രാൻഡ് സെയിലിന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകൾ വേദിയാകുന്നു. ഫെബ്രുവരി 9 മുതൽ 13 വരെ നീണ്ടു നിക്കുന്ന ഈ ഫാഷൻ സെയിലിൽ 300 ലേറെ പ്രമുഖ ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങൾ ഫ്ലാറ്റ് 50% വിലക്കുറവിലാണ് വിറ്റഴിക്കുന്നത്.

അലൻസോളി, ലൂയി ഫിലിപ്, റിവൈസ്, പെപെ ജീൻസ്‌, സകളേഴ്‌സ്, പാർക്ക് അവന്യൂ, ലീ, കളർ പ്ലസ്, വിൽസ് ലൈഫ് സ്റ്റൈൽ, റാങ്ക്ളർ, ഇന്ത്യൻ ടെറൈൻ, ഇൻഡിഗോ നേഷൻ, പീറ്റർ ഇംഗ്ലണ്ട്, ക്ലാസിക് പോളോ തുടങ്ങിയ ഇന്ത്യയിലെ റീറ്റെയ്ൽ വസ്ത്രമേഖലയിലെ വമ്പൻ ബ്രാൻഡുകളെല്ലാം അവരുടെ ഏറ്റവും പുതിയ കളക്ഷനുകളുമായി കല്യാൺ സിൽക്സിന്റെ 5 ഡേ ഫാഷൻ സെയ്‌ലിന്റെ ഭാഗമാകുന്നുണ്ട്.

“കല്യാൺ സിൽക്സിന് മാത്രമായി ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ നൽകുന്ന ആനുകൂല്യങ്ങൾ അതേപടി ഉപഭോക്താക്കൾക്ക് കൈമാറുന്നതിലൂടെയാണ് ഇത്രയും വലിയ ഡിസ്‌കൗണ്ടുകൾ നൽകുവാൻ ഞങ്ങൾക്ക് സാധിക്കുന്നത്”,കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു.

അഭൂതപൂർവമായ ഈ വിലക്കുറവിന്റെ ഉത്സവം ബ്രാന്ഡുകള്ക്ക് മാത്രമായി കല്യാൺ സിൽക്‌സ് പരിമിതപ്പെടുത്തിയിട്ടില്ല.സാരി, റെഡിമെയ്ഡ് ചുരിദാർ, റെഡി ടു സ്റ്റിച്ച് ചുരിദാർ, കിഡ്സ് വെയർ എന്നിവയിലെ ഈ വർഷത്തെ ഏറ്റവും പുതിയ കളക്ഷനുകൾ 50% വരെ വിലക്കുറവിലാണ് കല്യാൺ സിൽക്‌സ് ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നത്.

ഫാഷൻ സെയിലിന്റെ ഭാഗമായി മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ സമ്മർ സ്പെഷ്യൽ കളക്ഷൻസ് കല്യാൺ സിൽക്‌സ് പരിചയപ്പെടുത്തുന്നുണ്ട്. മെൻസ്‌വെയറിലും ലേഡീസ് വെയറിലും ഫോർമാൻസ്, കാഷ്വൽസ്, പാർട്ടി വെയർ, വെസ്റ്റേൺ വെയർ, എത്തിനിക് വെയർ എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികൾ ഇതിനകം തന്നെ കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ഇടം നേടിക്കഴിഞ്ഞു.

കിഡ്സ് വെയറിലുമുണ്ട് ആകർഷകമായ പുതുപുത്തൻ കളക്ഷനുകൾ, ഫ്രോക്സ്, സ്യൂട്ട്സ്, കേപ്രീസ്, ഡംക്രീസ്, പിൻഅഫോർസ്, ഓർഗാനിക് വെയർ എന്നിവയിലാണ് പുതിയ തരംഗങ്ങൾ സൃഷ്ടിക്കാനായി കല്യാൺ സിൽക്‌സ് ഒരുങ്ങുന്നത്.

“ഗുണമേന്മയിലും ഡിസൈനിലും അന്താരാഷ്ട്ര ബ്രാൻഡുകളോട് കിടപിടിക്കുന്ന കല്യാൺ സിൽക്സിന്റെ സ്വന്തം ഡിസൈൻ സലൂണുകളിൽ നിന്നുള്ള ശ്രേണികളും ഞങ്ങൾ ഈ സെയിലിലൂടെ അവതരിപ്പിക്കുന്നുണ്ട്. പുതുമകൾ ഇഷ്ടപെടുന്ന മലയാളികൾക്ക് ഇന്ത്യയിലെ വൻകിട ബ്രാൻഡുകൾ ഇത്രയും വിലക്കുറവിൽ നൽകുവാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്”, പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.

5 ദിവസം നീണ്ടുനിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ സെയിലിന് ഫെബ്രുവരി 13ന് പരിസമാപ്തിയാകും.