കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി;ബത്തേരിയിൽ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു.

single-img
8 February 2018

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ് ബാബുവാണ് ആത്മഹത്യ ചെയ്തത്.

ബത്തേരിയിലെ ലോഡ്ജിലാണു ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്​. നടേശ്​ബാബു സുൽത്താൻ ബത്തേരി ഡിപ്പോയിലെ മുൻ ഓഫീസ്​ സൂപ്രണ്ടായിരുന്നു. ​

അതിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് അടിയന്തരയോഗം നടക്കുക. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.