പകരം വിട്ടാന്‍ പതിന്മടങ്ങ് വീര്യത്തിൽ ഞാന്‍ മടങ്ങി വരും’; കളിക്കാനില്ലെന്ന് അറിയിച്ച് ഇയാൻ ഹ്യൂം

single-img
8 February 2018

isl iain humeകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ നിര്‍ണ്ണായ മത്സരങ്ങള്‍ക്കായി ഇറങ്ങുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ഹ്യൂമേട്ടന്‍ ഇനിയുണ്ടാകില്ല. സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ഹ്യൂം കളിച്ചേക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരിക്കേറ്റത്. അതേസമയം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററിൽ കുറിച്ചു.

കഠിനമായ തീരുമാനമാണെന്നും പക്ഷെ അനിവാര്യമാണെന്നും ഹ്യൂമേട്ടന്‍ പറയുന്നു. പക്ഷെ താന്‍ തിരിച്ചു വരുമെന്നും നിങ്ങള്‍ക്ക് തന്റെ വാക്കുകള്‍ വിശ്വസിക്കാമെന്നും ഹ്യൂമേട്ടന്‍ പറയുന്നു.

സസ്പെൻഷനിലായ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഇയാൻ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ഇന്നു കളിക്കാൻ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 17 പോയിന്റുള്ള കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികള്‍.