അടിവസ്ത്രം മോഷ്ടിക്കുന്ന ദൃശ്യം പുറത്തായതോടെ സന്യാസി വെട്ടിലായി

single-img
8 February 2018

തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായത്. ഭാര്യയുടെയും മകളുടെയും
അടിവസ്ത്രങ്ങൾ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങല്‍ പരിശോധിച്ചപ്പോഴാണ് കളളി വെളിച്ചത്തായത്.
കാഷായ വസ്ത്രധാരിയായ സന്യാസി വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നത് വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു.42 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യമാണ് കിട്ടിയത്.
എന്നാല്‍ സംഭവം തമാശയായണ് തോന്നിയതെന്നും , പ്രശ്‌നമുണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും വീട്ടുകാരന്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട അടിവസ്ത്രങ്ങള്‍ വിലപിടിച്ചവയല്ല. വേറെ വാങ്ങാവുന്നതേ ഉള്ളു. പക്ഷേ മകള്‍ക്ക് ഏറെ പ്രിയപ്പെട്ട അടിവസ്ത്രം നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നും സ്വര്‍ണക്കട ഉടമയായ കിട്ടിസാക് വിശദീകരിച്ചു.

 

എന്നാല്‍ ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ തായ്‌ലന്‍ഡില്‍ അതിനകം വൈറലായി മാറിക്കഴിഞ്ഞു.സംഭവം പുറത്തായതോടെ മഠാധിപതി സന്യാസിയെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ സന്യാസിയുടെ പ്രതികരണം ഏറെ വിചിത്രമാണ്. താന്‍ ഈയിടെ കഴിച്ച മരുന്നാണ് ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യസി പോലീസിനോട് പറഞ്ഞത്.സന്യാസിക്കെതിരെ തായ്‌ലന്‍ഡ് പോലീസ് കേസെടുത്തു.