ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ലെന്ന് ജേ​ക്ക​ബ് തോ​മ​സ്;നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍

single-img
8 February 2018

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന വി​സി​ൽ ബ്ലോ​വ​ർ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ സ​മീ​പി​ച്ച​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ത​നി​ക്കെ​തി​രേ ഭീ​ഷ​ണി​യു​ണ്ടാ​യ​തെ​ന്നും ക​ള്ള​നും ക​ള്ള​നെ പി​ടി​ക്കു​ന്ന​വ​രും ത​മ്മി​ൽ ഏ​റെ​നാ​ൾ സൗ​ഹൃ​ദം പ​റ്റി​ല്ലെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പറഞ്ഞു.

അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​മാ​യി ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ല. രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് എ​നി​ക്കെ​തി​രേ ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. അ​ഴി​മ​തി​യെ​കു​റി​ച്ച് പ​റ​യു​ന്ന​വ​ർ​ക്കു സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന​തി​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ജേക്കബ് തോമസിനെതിരായ നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിജിപി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സര്‍ക്കാരിന്റെ വാദം.

 

ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ കുറ്റാരോപണ മെമ്മോയ്ക്ക്, പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.