അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

single-img
8 February 2018

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക് അനുകൂല തുര്‍ക്കി ഹാക്കര്‍മാരായ Ayyildiz Tim ആണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

ആക്രമണത്തിനുശേഷം തുര്‍ക്കിയില്‍ ചില സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇന്ത്യയിലെ പ്രശസ്ത അഭിനേതാവായ ജൂനിയര്‍ ബച്ചന്റെ അക്കൗണ്ട് തങ്ങള്‍ ഹാക്ക് ചെയ്‌തെന്നും ഡിഎം വിവരങ്ങളൊക്കെ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു സന്ദേശം.

ട്വിറ്റര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൌണ്ട് റദ്ദാക്കുന്നത് ഇനിയും തുടര്‍ന്നാല്‍ തങ്ങള്‍ ഹാക്കിങ് തുടരുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ഹാക്കിംഗിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലെ വെരിഫിക്കേഷന്‍ ഗ്രീന്‍ ടിക്ക് അപ്രത്യക്ഷമായി. കവര്‍ ചിത്രമായി ഒരു മിസൈലിന്റെ ചിത്രവും വെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ടും പാക് അനുകൂല ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.