ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്; പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ ആരാധകന്റ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

single-img
8 February 2018

മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ സംബന്ധിച്ചുള്ള ഒരു വാര്‍ത്ത പോലുമില്ലാത്ത ദിവസമുണ്ടാകാറില്ല. ഇപ്പോള്‍ അതേ പാതയില്‍ തന്നെയാണ് പ്രണവ് മോഹന്‍ലാലും. ആദി എന്ന ഒറ്റചിത്രത്തിലൂടെ താരമായി മാറിയ പ്രണവിനെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആഘോഷമാകുകയാണ്. ആദിയുടെ റിലീസ് ദിവസം ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന പ്രണവിന്റെ ചിത്രവും ഏറെ വാര്‍ത്താ പ്രാധ്യാനം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഒരു ‘ജിന്നായി’ വിശേഷിപ്പിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ഋഷികേശില്‍ വെച്ച് പ്രണവിനെ കാണാനിടയായ സംഭവമാണ് ജിബിന്‍ ജോസഫ് എന്ന യുവാവ് പറയുന്നത്. പ്രണവിനോടൊപ്പമുളള ഫോട്ടോയും ജിബിന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘മക്കളെ ഒരു ജിന്നിനെ ഋഷികേശില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹന്‍ലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോള്‍ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി പറഞ്ഞിരുന്നു എന്നെങ്കിലും ഇതു പോലെ ഒരു യാത്രയില്‍ പ്രണവിനെ കണ്ടുമുട്ടുമെന്നു. അതു പോലെ തന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നരജിന്ന്..

 

മക്കളെ ഒരു ജിന്നിനെ ഋഷികേശിൽവെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ #പ്രണവ്_മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി…

Posted by Jibin Joseph on Wednesday, February 7, 2018