ബിനോയ് കോടിയേരിയുടെ മൂലധനം അദ്ദേഹത്തിന്റെ അധ്വാനം:പിന്തുണയുമായി കടകംപള്ളി

single-img
8 February 2018

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ബിനോയിയുടെ മൂലധനം അധ്വാനമെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസില്‍പ്പെടുന്ന ആദ്യവ്യക്തിയല്ല ബിനോയ് കോടിയേരി. ബിനോയിക്ക് ഗള്‍ഫില്‍ എന്ത് വ്യവസായമാണെന്ന് അറിയില്ലെന്നും കടകംപള്ളി പറയുന്നു.

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഇല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് അപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കടകംപള്ളി പറഞ്ഞു.