കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂര മർദ്ദനം;നാല്​ പേർ കസ്​റ്റഡിയിൽ.

single-img
8 February 2018

കണ്ണൂർ​: കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച നാല്​ പേരെ പോലീസ് കസ്​റ്റഡിയിൽ എടുത്തു.സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു.

ഇന്നലെയായിരുന്നു ചോട്ടു എന്ന്​ പേരുള്ള ബിഹാർ സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന്​ ആരോപിച്ച് ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. മാനന്തേരി വൈദ്യര്‍പീടികയ്ക്ക് അടുത്തുവച്ചാണ് സംഭവം.

യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പ്രചരണം നടന്നിരുന്നു. ഒരു കുട്ടിക്ക് നാല് ലക്ഷം രൂപ വരെ വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും ഇയാളുടെ തുണിക്കെട്ടില്‍ നിന്നും ബോധം കെടുത്തുന്ന സ്‌പ്രേകളും പൊടികളും പിടിച്ചെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാൽ പോലീസ് അന്വേഷണത്തിൽ ഇതെല്ലാം വ്യാജമെന്ന് തെളിഞ്ഞു.യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ് സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.ഇയാൾക്ക്​ മാനസിക രോഗമുണ്ടെന്ന്​ സംശയിക്കുന്നതായി​ പൊലീസ്​ പറഞ്ഞിരുന്നു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സ് മേ​ധാ​വി​യും അ​റി​യി​ച്ചി​ട്ടും അ​ത് ഉ​ള്‍​ക്കൊ​ള്ളാ​തെ കു​ട്ടി​ക​ളെ പി​ടി​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞ് ന​ട​ക്കു​ന്ന​വ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ൾ ഇപ്പോൾ പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി മാറിയിട്ടുണ്ട്.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഏ​ഴി​ലോ​ട് നി​ന്ന് ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ ചി​ല​രെപ്പ​റ്റി നാ​ട്ടു​കാ​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ഴ​നി​യി​ല്‍ നി​ന്നും കൊ​ട്ട​ത്തോ​ണി​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ വ​ന്ന​വ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഇ​വ​രെ നാ​ട്ടി​ലേ​ക്ക് ട്രെ​യി​ന്‍ ക​യ​റ്റി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​പ​ണ വി​ധേ​യ​രാ​യ​ത് അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് ന​ട​ത്താ​ന്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലെ​ത്തി​യ​വ​രാ​യി​രു​ന്നു. ഇ​വ​രേ​യും ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചിരുന്നു.

ചൊ​വ്വാ​ഴ്ച മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഒ​രാ​ള്‍ കീ​റി​യ വ​സ്ത്ര​ങ്ങ​ളു​മാ​യി ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​പ്പോ​ഴും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​വ​ന്നു. ഇ​യാ​ളെ സ്‌​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കു​റ്റി​പ്പു​റ​ത്തു​നി​ന്നും ആ​രം​ഭി​ച്ച കാ​ല്‍​ന​ട​യാ​ത്ര​ക്കി​ട​യി​ലാ​ണ് ഇ​യാ​ള്‍ പ​യ്യ​ന്നൂ​രി​ലെ​ത്തി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഇ​യാ​ളെ പോ​ലീ​സ് കു​റ്റി​പ്പു​റ​ത്തേ​ക്ക് ട്രെ​യി​ന്‍ ക​യ​റ്റി വി​ട്ടു.അ​പ്പോ​ഴാ​ണ് അ​ടു​ത്ത​വി​ളി വ​രു​ന്ന​ത്. നാ​ടോ​ടി​ക​ള്‍ പ​ഴ​യ​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന ഉ​ന്തു​വ​ണ്ടി​യി​ല്‍​നി​ന്നും ഒ​രു കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ന്ന സം​ശ​യ​മാ​യി​രു​ന്നു അ​ത്. പോ​ലീ​സ് അ​വി​ടെ​യു​മെ​ത്തി. നാ​ടോ​ടി​ക​ളു​ടെ കു​ട്ടി ത​ന്നെ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് മ​ട​ങ്ങി.