യു.എ.ഇയിലെ എല്ലാ ആഘോഷങ്ങള്‍ക്കും വര്‍ണ്ണ പൊലിമ നല്‍കുന്നത് തൃശൂര്‍ സ്വദേശി യൂസഫ്

single-img
7 February 2018

അബുദാബി: യു.എ.ഇയിലെ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണ പൊലിമ നല്‍കുന്നത് ബഹുനില കെട്ടിടങ്ങളിലും, പാര്‍ക്കുകളിലും, റോഡിന്റെ ഇരുവശങ്ങളിലും ക്രമീകരിച്ചിരിക്കുന്ന ദീപാലങ്കാരങ്ങളാണ്. ഇത്തരത്തില്‍ 25 വര്‍ഷമായി അലങ്കാരം നടത്തുന്ന ഒരു മലയാളിയെ പരിചയപ്പെടാം.

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി യൂസഫിന്റെയും സഹോദരന്മാരുടെയും കരവിരുതാണ് പല കെട്ടിടങ്ങള്‍ക്കും വശ്യ സൗന്ദര്യം പകരുന്നത്. കാല്‍ നൂറ്റാണ്ട് മുന്‍പ് ഒരു ദേശീയ ദിനത്തില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് കെട്ടിടം അലങ്കരിച്ചായിരുന്നു തുടക്കം.

ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോളും വ്യത്യസ്തതയാര്‍ന്ന ഡിസൈനുകള്‍ പരീഷിച്ചു കൊണ്ടേയിരുന്നു. ചെറിയ ബള്‍ബുകളില്‍ തുടങ്ങി കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സാഹയത്തോടെ പ്രവര്‍ത്തിക്കുന്ന വാള്‍ എല്‍.ഇ.ഡി വരെ എത്തിനില്‍ക്കുന്നു. കാലോചിതമായ മാറ്റം അലങ്കാരത്തിലും കൊണ്ടുവന്നപ്പോള്‍ യൂസഫിന് വിശ്രമമില്ലാതായി.

ദേശീയദിനാഘോഷങ്ങള്‍, ഈദ് സെലിബ്രേഷന്‍ അങ്ങനെ എന്ത് ആഘോഷങ്ങളായാലും യൂസഫും കൂട്ടരും തിരക്കിലാകും.
ഈ കാണുന്ന രാജ്യത്തെ 95 ശതമാനം അലങ്കാരത്തിന് പിന്നിലും യൂസഫിന്റെ കയ്യൊപ്പുണ്ട്. കെട്ടിടങ്ങള്‍ക്കും തെരുവുകള്‍ക്കും പാര്‍ക്കുകള്‍ക്കും വര്‍ണപ്പൊലിമ പകരുമ്പോള്‍ കൂടപ്പിറപ്പിന്റെ പിറന്നാളാഘോഷത്തിന്റെ ആവേശവും ശ്രദ്ധയുമാണ് യൂസഫിന്.

അബുദാബി, ദുബായ്, കൂടാതെമറ്റ് എമിറേറ്റുകളിലും പശ്ചിമ മേഘലയായ ലിവ, സില, ബദാ സായിദ് തുടങ്ങി സ്ഥലങ്ങളിലേക്കും പ്രവര്‍ത്തനം വ്യപിപ്പികാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. നാട്ടിലും വിദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം ചുക്കാന്‍ പിടിക്കുന്നുണ്ട്.

ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. യു.എ.ഇ കൂടാതെ ഖത്തര്‍, ബഹറിന്‍, ഒമാന്‍ ഇവിടെയെല്ലാം ആഘോഷങ്ങള്‍ കെങ്കേമാമാമാക്കുന്നതും ഈ തൃശൂര്‍ക്കാരന്‍ തന്നെ …