യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് ട്രെയിനുകള്‍ വൈകും

single-img
7 February 2018


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു ട്രെയിനുകള്‍ വൈകിയോടും. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. ഡെറാഡൂണ്‍ കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് 60 മിനിറ്റും കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ 20 മിനിറ്റും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.

കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 45 മിനിറ്റും എറണാകുളം കണ്ണൂര്‍ ഇന്റൂര്‍സിറ്റി എക്‌സ്പ്രസ് 45 മിനിറ്റും ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് 30 മിനിറ്റും വഴിമധ്യേ നിര്‍ത്തിയിടും.