ഇത് നായകന്‍മാരുടെ കാലമല്ല, നായികമാരുടെ കാലമാണെന്ന് തെന്നിന്ത്യന്‍ നടി തമന്ന

single-img
7 February 2018

ഇത് നായകന്‍മാരുടെ കാലമല്ല, നായികമാരുടെ കാലമാണെന്ന് തെന്നിന്ത്യന്‍ നടി തമന്ന. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം. താന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണെന്നും തമന്ന ന്യൂസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ധാരാളം സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം തനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ സ്ത്രീ കേന്ദ്രീകൃതമായ സിനിമകളാണ് തെരഞ്ഞെടുക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ക്യാമറയ്ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ലല്ലോ.

നല്ല തിരക്കാണിപ്പോള്‍. എന്നാല്‍ അഭിനേത്രി എന്ന തരത്തിലുള്ള ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ട്’, തമന്ന പറഞ്ഞു. ആരെയും അസൂയപ്പെടുത്തുന്ന തന്റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും തമന്ന മനസ് തുറന്നു. ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു തന്നിലെ ഫാഷന്‍ സെന്‍സ് ഉണര്‍ന്നതെന്ന് പറഞ്ഞ തമന്ന നമ്മുടെ പേഴ്‌സണാലിറ്റി മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നതില്‍ ഫാഷന്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.