ശ്രിയയുടെ കഴുത്തില്‍ താലിചാര്‍ത്താന്‍ അക്കരെ നിന്നൊരു മാരന്‍

single-img
7 February 2018

തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയ ശരണ്‍ വിവാഹിതയാകുന്നു. റഷ്യന്‍ സ്വദേശിയാണ് വരന്‍. മുംബൈയിലുള്ള മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രിയയുടെ സുഹൃത്താണ് വരന്‍ എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വിവാഹം ഉണ്ടാകും എന്നാണ് വിവരം.

വിവാഹം വളരെ ലളിതമായിരിക്കും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. രാജസ്ഥാനില്‍ വെച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. വരനാരാണെന്നും വിവാഹം എപ്പോഴായിരിക്കുമെന്നും ശ്രിയ തന്നെ ഔദ്യോഗികമായി അറിയിക്കും എന്നാണ് റിപ്പോര്‍ട്ട്.

സംഗീത ആല്‍ബങ്ങളിലൂടെയാണ് ശ്രിയ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരമായി മാറി. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലൂടെ മലയാളത്തിലുമെത്തി. ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ ശ്രിയയായിരുന്നു നായിക.