ഇതിലാരാ പ്രണവ് മോഹന്‍ലാല്‍?; താരത്തിന്റെ അപരനും സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകരണം

single-img
7 February 2018

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അപരന്‍മാര്‍ വിവിധ സ്റ്റേജ് ഷോകളിലെ മിന്നും താരങ്ങളാണ്. ആ നിരയിലേക്ക് പുതിയ അപര താരോദയം കൂടി. മറ്റാരുടെയുമല്ല മലയാളത്തിന്റെ താരരാജകുമാരനായ പ്രണവ് മോഹന്‍ലാലിന്റെ അപരനെ കണ്ടെത്തിയിരിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന് ശേഷം വലിയ പ്രതീക്ഷോടെയാണ് പ്രണവിന്റെ അരങ്ങേറ്റത്തിനായി സിനിമാ ലോകം കാത്തിരുന്നത്.
പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനവുമായാണ് ആദിയിലൂടെ പ്രണവ് ആരാധകമനസില്‍ ഇടം നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്ക ആണെങ്കില്‍ പ്രണവ് കുഞ്ഞേട്ടനാണ്.

ഈ സമയത്താണ് സോഷ്യല്‍ മീഡിയ പ്രണവിന്റെ അപരനെ തിരഞ്ഞു പിടിച്ചത്. ആദിയിലെ പ്രണവിനെ ഓര്‍മ്മിപ്പിക്കുന്ന ചുള്ളന്‍ ലുക്കിലുള്ള അപരന്റെ ഫോട്ടോ വൈറലായി മാറുകയാണ്. പത്തനംതിട്ട സ്വദേശിയായ സനല്‍കുമാറാണ് ഇപ്പോള്‍ അപരന്‍മാരില്‍ താരമായിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സനല്‍കുമാറിന്റെ സുഹൃത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.