കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

single-img
7 February 2018


അഞ്ചല്‍: കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. 89 വയസ്സായിരുന്നു.ചൊവ്വാഴ്ച രാത്രി 10.45 ന് കൊല്ലം അഞ്ചലില്‍ അഗസ്ത്യകോട് മഹാദേവര്‍ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. രാവണവിജയം കഥകളിയില്‍ രാവണനായി ആടുന്നതിനിടയിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ മടവൂരിനെ ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം മുളംകാടകം ശ്മശാനത്തില്‍ ബുധനാഴ്ച വൈകുന്നേരം നടക്കും.
2011ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച മഹനീയ വ്യക്തിത്വമാണ് മടവൂര്‍. മടവൂര്‍ കാരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്‍െറയും കല്യാണിയമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമനായി 1929ല്‍ ആണ് ജനനം. 12 ാം വയസ്സിലാണ് കഥകളിയുടെ ലോകത്തേക്ക് മടവൂര്‍ എത്തിയത്. കഥകളിയിലെ തെക്കന്‍ചിട്ടയില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. 1998ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്കാരവും 2009 ല്‍ സംസ്ഥാന കഥകളി പുരസ്കാരവും മടവൂരിനെ തേടിയത്തെി. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: മധു, മിനി, ബാബു, ഗംഗ തമ്പി