ക്ലാസ് എടുക്കുന്നതിടെ വിദ്യാര്‍ഥി ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു; കലികയറിയ അധ്യാപകന്‍ ഫോണ്‍ എറിഞ്ഞുതകര്‍ത്തു (വീഡിയോ)

single-img
7 February 2018

ക്ലാസ് റൂമില്‍ വിദ്യാര്‍ഥിയുടെ പുതിയ ഫോണ്‍ എറിഞ്ഞ് തകര്‍ത്ത് അധ്യാപകന്റെ രോഷപ്രകടനം. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. ക്ലാസ് എടുക്കുന്നതിനിടെ ഫോണ്‍ ശ്രദ്ധയില്‍പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ ഉച്ചത്തില്‍ ശകാരിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടക്കുകയുമായിരുന്നു.

ഗാര്‍ഡന്‍ സിറ്റിയിലെ PESIT ലാണ് ഈ സംഭവം. ഫോണ്‍ ഉപയോഗിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത് മുതല്‍ വിദ്യാര്‍ഥി ക്ഷമ പറയുകയും ഫോണ്‍ എറിഞ്ഞുടക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ദേഷ്യം പിടിച്ചുനിന്ന അധ്യാപകന്‍ അതൊന്നും ചെവികൊണ്ടില്ല.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അധ്യാപകന്റെ രോഷപ്രകടനത്തിനെതിരെ കടുത്ത വിമര്‍ശം ഉയരുമ്പോഴും വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ ഫോണ്‍ ഉപയോഗിച്ചത് ശരിയായില്ലെന്ന നിലപാടാണ് ഒരു കൂട്ടര്‍ പറയുന്നത്.