പൂച്ചക്കുട്ടിയെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരത; ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അറസ്റ്റില്‍

single-img
7 February 2018


തടാകത്തിലേക്ക് പൂച്ചക്കുട്ടിയെ വലിച്ചെറിഞ്ഞ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. ഗാരറ്റ് ഹെയില്‍ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. ഗാരറ്റ് പൂച്ചയെ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതേ തുടര്‍ന്നാണ് പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പാണ് ഗാരറ്റ് ഹെയിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതോടെ ഇയാളെ കണ്ടെത്താന്‍ എളുപ്പമായെന്ന് പൊലീസ് പറഞ്ഞു. വീഡിയോ പകര്‍ത്തിയത് ആരാണെങ്കിലും ഇയാളും നടപടി നേരിടുമെന്ന് പൊലീസ് വ്യക്തമാക്കി. പറക്കുന്ന പൂച്ച തുടങ്ങിയ കമന്റുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ പറയുന്നുണ്ട്.

പൂച്ചയെ പിടിച്ചിരിക്കുന്ന ഹെയ്‌ലി ഗ്ലൗസ് ധരിച്ചിരുന്നു. പിന്നീട് പൂച്ചയുടെ തല കാമറിയിലേക്ക് തിരിച്ച് കാണിക്കുന്നു. തുടര്‍ന്ന് പൂച്ചയെ തടാകത്തിലേക്ക് എറിഞ്ഞു. വായുവിലൂടെ പറന്നു പൊങ്ങിയ ആ പൂച്ചക്കുട്ടി വെള്ളത്തില്‍ പോയി വീണു. ഇത്രക്ക് ക്രൂരനായ മനുഷ്യര്‍ നമുക്ക് ചുറ്റം ഉണ്ടോ എന്നാണ് ഈ വീഡിയോ കണ്ടപ്പോള്‍ തനിക്ക് തോന്നിയതെന്ന് വീഡിയോ ഷെയര്‍ ചെയ്ത നിക്കോളെ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.