സിനിമ വൈകിയതിന് പിന്നില്‍ അരവിന്ദ് സ്വാമിയാണെന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്ന് നിര്‍മ്മാതാവ്

single-img
7 February 2018

ചെന്നൈ: തമിഴ് ചലച്ചിത്രലോകത്ത് വലിയ വിവാദത്തിന് വഴിവെച്ച സതുരംഗവേട്ട എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നതിന് കാരണം നായകന്‍ അരവിന്ദ് സ്വാമിയല്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് മനോബാല. സിനിമ വൈകിയതിന് പിന്നില്‍ അരവിന്ദ് സ്വാമിയാണെന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അരവിന്ദ് സ്വാമി വളരെ പ്രൊഫഷണലാണ്. പിന്നെ കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൊടുക്കാനുള്ള ബാക്കി പ്രതിഫല തുകയും ഞാന്‍ കൊടുക്കും. അരവിന്ദ് സ്വാമി ഡബ്ബിങ് പൂര്‍ത്തിയാക്കുകയും ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തീകരിച്ചു.

സിനിമാ സമരത്തിന് മുമ്പേ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം’, മനോബാല പറഞ്ഞു. ആദ്യഭാഗത്തിന്റെ നിര്‍മ്മാതാവും മനോബാല തന്നെയായിരുന്നു. ആദ്യഭാഗം സംവിധാനം ചെയ്ത എച്ച്.വിനോദ് തന്നെയാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.