നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് സംബന്ധിച്ച ഹര്‍ജിയില്‍ ഇന്ന് വിധി

single-img
7 February 2018


കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. എന്നാല്‍, ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ദിലീപ് ശ്രമിക്കുമെന്നും വാദമുയരും. പകര്‍പ്പ് നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസിലെ മറ്റ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നാണ് മറുഭാഗം വാദിക്കുന്നത്. നേരത്തേ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകളും രേഖകളും പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് പോലീസ് അവ കൈമാറിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, ഫോണ്‍ രേഖകള്‍ തുടങ്ങിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു.