Breaking News, World

തായ്‌വാനിൽ ഭൂചലനം; രണ്ട് മരണം


തായ്പെയ്: തായ്വാന്‍െറ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തുറമുഖനഗരമായ ഹുവാലിയനെ പിടിച്ചുലച്ച ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പ്രധാനമന്ത്രി വില്യം ലായ് ആണ് പുറത്തുവിട്ടത്. കുറഞ്ഞത് നാല് കെട്ടിടങ്ങള്‍ എങ്കിലും തകര്‍ന്ന് വീണതായി ദേശീയ ഫയര്‍ ഏജന്‍സി അറിയിച്ചു.

 

റോഡുകള്‍ വിണ്ടുകീറി. തായ്വാനില്‍ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമാണ് ഹുവാലിയന്‍. ഇവിടെ ഏറെ പ്രശസ്തമായ മാര്‍ഷല്‍ ഹോട്ടലും തകര്‍ന്നുവീണ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു. 28 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചു. രണ്ട്വര്‍ഷങ്ങള്‍ക്ക് മുമ്പ് തായ്വാന്‍ നഗരമായ തയ്നാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 100 ല്‍ അധികം പേരാണ് മരിച്ചത്.