പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തിൽ പരിക്ക്; ഒരാൾ മരിച്ചതായി റിപ്പോർട്ട്

single-img
7 February 2018

റായ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തിൽ പരിക്കേറ്റു. കോട്ട-ചിറ്റൂർ ദേശീയപാതയിലാണ് സംഭവം.അപകടത്തിൽ യശോദ ബെന്നിന് ഒപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചതായി രാജസ്ഥാൻ പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

യശോദ ബെന്നിനെ ചിറ്റഗോർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ ബെന്നും സംഘവും.അപകട കാരണം വ്യക്തമായിട്ടില്ല

ഗുജറാത്തിൽ തന്റെ സഹോദരനൊപ്പമാണു യശോദ ബെൻ കഴിയുന്നത്.