സൗന്ദര്യത്തിന് തക്കാളിയുടെ പ്രാധാന്യം

single-img
6 February 2018

മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിന്‍ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും ഇവ മെച്ചപ്പെടുത്തുന്നു. തക്കാളിയുടെ അസിഡിറ്റി മുടിയുടെ പിഎച്ച് നില സംതുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.

പ്രായമായവരുടെ ആരോഗ്യത്തിനും തക്കാളി സഹായകരമാണ്. തക്കാളിയിലുളള വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു.

എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു. പ്രമേഹബാധിതര്‍ക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം സഹായകംമാണ്.

തക്കാളിയിലുളള ക്രോമിയം, നാരുകള്‍ എന്നിവയും ഷുഗര്‍ നിയന്ത്രിതമാക്കുന്നു. തക്കാളിയിലെ ആന്റിഓക്‌സിഡന്റുകള്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. തക്കാളിക്കു കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.

തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായകം. തക്കാളി ശീലമാക്കിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടല്‍, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാന്‍സര്‍സാധ്യത കുറയ്ക്കാം.

തക്കാളിയിലെ ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം പറയുന്നു. തൂക്കം കുറച്ച് സ്‌ളിം ആകാന്‍ പദ്ധതിയിടുന്നവര്‍ ആഹാരക്രമത്തില്‍ തക്കാളി കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് പറയാറുണ്ട്. തക്കാളിയില്‍ കൊഴുപ്പു കുറവാണ്.

കൊളസ്‌ട്രോള്‍ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാല്‍ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാല്‍ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡില്‍ ചേര്‍ത്തു കഴിക്കാം.

നീര്‍വീക്കത്തെ തുടര്‍ന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത് കൂടുതലായതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്