200 കോടി ക്ലബില്‍ ഇടം നേടി പദ്മാവത്

single-img
6 February 2018

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവത് 200 കോടി ക്ലബില്‍ ഇടം നേടി. ജനുവരി 25നായിരുന്നു ചിത്രത്തിന്റെ റിലീസ്. അന്ന് മുതലുള്ള പദ്മാവതിന്റെ കളക്ഷന്‍ 212.5 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റിലീസായി നാല് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജപുത് സംഘനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു. പദ്മാവത് റിലീസ് ചെയ്തതിന് പിന്നാലെ കര്‍ണിസേനയിലെ ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറിയത് പ്രക്ഷോഭകര്‍ക്ക് തിരിച്ചടിയായി.

മേവാറിലെ രാജ്ഞിയായ പദ്മാവതിയുടെ കഥയാണ് പദ്മാവതിലൂടെ പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്‌സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയത്.