വൈ സോ സീരിയസ് ബ്രദര്‍?; പൃഥ്വിരാജിനോട് നസ്രിയ ചോദിക്കുന്നു

single-img
6 February 2018

നസ്രിയ തനിക്ക് കുഞ്ഞനിയത്തിയെ പോലെയാണെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നതാണ്. ഇത് പോലൊരു കുഞ്ഞനിയത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ് നിറയെ എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥിരാജിന്റെ പുതിയ സിനിമയായ ‘രണ’ത്തിന്റെ ടീസര്‍ കണ്ട നസ്രിയയുടെ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

‘രണം’ ടീസര്‍ കണ്ട നസ്രിയയുടെ പ്രതികരണം ഇങ്ങനെ ‘വൈ സോ സീരിയസ് ബ്രദര്‍, ടീസര്‍ ഒരുപാട് ഇഷ്ടപ്പെട്ടു’. നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നസ്രിയയുടെ കമന്റിന് പൃഥ്വി നന്ദി പറഞ്ഞെത്തി.

അതേസമയം, ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇഷ തല്‍വാറാണ് രണത്തില്‍ നായികയായെത്തുന്നത് . നവാഗതനായ നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിക്കുന്നത്. അമേരിക്കന്‍ തെരുവുകളിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.