യു.എ.ഇ സംഗീത വേദികളില്‍ നിറ സാന്നിധ്യമായി മലയാളി വീട്ടമ്മ

single-img
6 February 2018

അബുദാബി: യു.എ.ഇ സംഗീത വേദികളില്‍ നിറ സാന്നിധ്യമായ ഒരു വീട്ടമ്മയെ പരിചയപ്പെടാം. ഏഴ് വര്‍ഷമായി അബുദാബിയില്‍ സ്ഥിരതാമസമാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശി അനീഷ. സ്‌കൂള്‍ പഠനകാലത്തു കലാതിലകമായിരുന്ന ഈ കലാകാരിക്ക് പാരമ്പര്യമായി ലഭിച്ചതാണ് ഈ കഴിവുകള്‍.

ശാസ്ത്രീയമായി സംഗീതം അഭ്യസിചിട്ടില്ല, എന്നാല്‍ അതിന്റെ ഒരു പോരായ്മയും ഈ കലാകാരിയുടെ പാട്ടുകളില്‍ ഇല്ല. എസ് ജാനകിയുടെ കടുത്ത ആരാധികയായ അനീഷക്ക് ഒരു സിനിമയിലെങ്കിലും പിന്നണി ഗായിക ആകണമെന്നാണ് ആഗ്രഹം. അതിനായി ഇപ്പോള്‍ കര്‍ണാടിക് സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയിരിക്കുന്നു ഇവര്‍.

ഭര്‍ത്താവ് ഷഹീറിന്റെയും, കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയാണ് സംഗീതം കൈവിടാതെ കൊണ്ടുപോകാന്‍ അനീഷയ്ക്ക് സഹായകമാകുന്നത്.