ജോലിസ്ഥലത്ത് ഉറങ്ങിയതിന് മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് മുഖത്തടിച്ചു; അബുദാബിയില്‍ സ്ത്രീക്ക് മൂന്ന് വര്‍ഷം തടവ്

single-img
6 February 2018


അബുദാബി: ജോലിസ്ഥലത്ത് ഉറങ്ങിയതിന് തൊഴിലാളിക്ക് മര്‍ദനം. അബുദാബിയിലെ സലൂണില്‍ ജോലിക്കിടെ കസേരയില്‍ ഇരുന്ന് ഉറങ്ങിയതിനാണ് ഏഷ്യന്‍ പൗരയായ സ്ത്രീയ്ക്ക് ഫോണ്‍ ചാര്‍ജര്‍ കൊണ്ട് മുഖത്ത് അടിയേറ്റത്. സംഭവത്തില്‍ മര്‍ദിച്ച സ്ത്രീക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.

ആഫ്രിക്കന്‍ പൗരയാണ് പ്രതി. ദിവസം മുഴുവന്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെതുടര്‍ന്ന് ഉറങ്ങുകയായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീ. അക്രമത്തില്‍ ഇവരുടെ മുഖത്ത് വലിയ മുറിവുണ്ടായെന്നും കോടതിയില്‍ അറിയിച്ചു. തടവിനു പുറമെ പ്രതിക്കു 10,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.

അക്രമിക്കപ്പെട്ട സ്ത്രീയുടെ സഹോദരിയും ഇതേ സലൂണിലാണ് ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ സ്ത്രീകളോടു പറയുക മാത്രമാണ് ചെയ്തതെന്നു പ്രതി കോടതിയില്‍ പറഞ്ഞു. ഏഷ്യക്കാരിയായ സ്ത്രീയും സഹോദരിയും കൂടി തന്നെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമാണ് നോക്കിയത്. സഹപ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി കോടതിയില്‍ ബോധിപ്പിച്ചു.