‘ആമി’ക്ക് തടസമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

single-img
6 February 2018

കൊച്ചി: മഞ്ജു വാര്യര്‍ മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി എത്തുന്ന ‘ആമി’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതിനാല്‍ തന്നെ സിനിമ പുറത്തിറങ്ങുന്നത് തടയില്ളെന്നും കോടതി വ്യക്തമാക്കി. എണറാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍െതിരെ ഹര്‍ജി നല്‍കിയത്. ആമിയുടെ തിരക്കഥ പരിശോധിച്ച്, സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ റിലീസ് തടയണമെന്നായിരുന്നു ആവശ്യം. മാധവിക്കുട്ടിയുടെ ജീവിതകഥ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ജീവിതത്തിലെ യഥാര്‍ഥ പല സംഭവങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ല എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.