ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

single-img
6 February 2018

ന്യൂഡല്‍ഹി: നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. ഇത് സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് നാല് ഹൈക്കോടതികളില്‍ കൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി മേഘാലയയില്‍ ചീഫ് ജസ്റ്റിസായിരുന്ന ദിനേശ് മഹേശ്വരി ചുമതലയേല്‍ക്കും.

ത്രിപുരയില്‍ ജസ്റ്റിസ് അജയ് രസ്തോഗിയും മേഘാലയയില്‍ ജസ്റ്റിസ് തരുണ്‍ അഗര്‍വാലയും ചീഫ് ജസ്റ്റിസുമാരാകും. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് അഭിലാഷ കുമാരി മണിപ്പൂര്‍ ചീഫ് ജസ്റ്റിസ് ആയും ചുമതലയേറ്റെടുക്കും.