കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടക്കം: ഒരു ജീവന്‍ കൂടി പൊലിഞ്ഞു

single-img
6 February 2018

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് കാരണം ശസ്ത്രക്രിയ നടത്താനാകാതെ മുന്‍ ജീവനക്കാരന്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി വി.വി. റോയ്(59) ആണ് മരിച്ചത്. ഹൃദയധമനിയിലെ തകരാന്‍ നീക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍, ഇതിനായി പണം കണ്ടത്തൊനായില്ല. ഒടുവില്‍ ഹൃദയാഘാതം ആ ജീവനെടുത്തു. ആറു മാസം മുമ്പാണ് ഡോക്ടര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. എന്നാല്‍, അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്ന് വാങ്ങാന്‍ പോലും കഴിയാതായിരുന്നു. തുടര്‍ന്ന് സൗജന്യ ചികിത്സ ലഭിക്കുമെന്ന് കരുതി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയെങ്കിലും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മുന്നില്‍ ആ വാതിലും തുറന്നില്ല. മൂന്നു വര്‍ഷം മുമ്പാണ് റോയ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 34 വര്‍ഷമാണ് അദ്ദേഹം കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തിച്ചത്.