വയനാട്ടില്‍ വളര്‍ത്തുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു

single-img
5 February 2018

വയനാട്: വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വൈത്തിരി അംബേദ്കര്‍ കോളനി നിവാസിയായ രാജമ്മ (54) ആണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് സ്ത്രീക്ക് നായ കടിയേറ്റത്.

ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ത്രീ മരിച്ചതിന് പിന്നാലെ നായയുടെ ഉടമയ്‌ക്കെതിരേ പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. റോട കവീലര്‍ ഇനത്തില്‍പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.