ഇന്ധന വില കുതിക്കുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

single-img
5 February 2018


തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ടു ദിവസത്തിനു ശേഷമാണ് ഡീസലിനു വില വര്‍ധിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ട്.
ജില്ല തിരിച്ചുള്ള പെട്രോള്‍ ഡീസല്‍ വില

തിരുവനന്തപുരം 77.25, 69.62 കൊല്ലം 77.76, 69.74 പത്തനംതിട്ട 76.6, 68.95 ആലപ്പുഴ 76.28, 68.64 കോട്ടയം – 76.27, 68.62 ഇടുക്കി 76.76, 69.07 എറണാകുളം 75.9, 68.3 തൃശൂര്‍ 76.43, 68.77 പാലക്കാട് 76.53, 68.91 കോഴിക്കോട് 76.23, 68.62 മലപ്പുറം 76.53, 68.91 വയനാട് 76.94, 69.26 കണ്ണൂര്‍ 78.2, 70.47 കാസര്‍കോട് 76.69, 69.09