പെട്രോള്‍, ഡീസല്‍ വില്‍പന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

single-img
5 February 2018

തിരുവനന്തപുരം: ഇന്ധനവില വര്‍ധിക്കുന്നതിനിടെ, പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നതില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്ധനവിലയും വീണ്ടും ഉയര്‍ന്നു. മുംബൈയില്‍ പെട്രോളിന് 81രൂപ 17പൈസയാണ് ഇന്നത്തെവില. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 64രൂപ 17പൈസയിലെത്തി.

ജില്ല തിരിച്ചുള്ള പെട്രോള്‍ ഡീസല്‍ വില (ലീറ്ററില്‍):

തിരുവനന്തപുരം 77.25, 69.62 കൊല്ലം 77.76, 69.74 പത്തനംതിട്ട 76.6, 68.95 ആലപ്പുഴ 76.28, 68.64 കോട്ടയം 76.27, 68.62 ഇടുക്കി 76.76, 69.07 എറണാകുളം 75.9, 68.3 തൃശൂര്‍ 76.43, 68.77 പാലക്കാട് 76.53, 68.91 കോഴിക്കോട് 76.23, 68.62 മലപ്പുറം 76.53, 68.91 വയനാട് 76.94, 69.26 കണ്ണൂര്‍ 78.2, 70.47 കാസര്‍കോട് 76.69, 69.09