മൂവിസ്ട്രീറ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ഫഹദ് ഫാസില്‍ മികച്ച നടന്‍

single-img
5 February 2018

ഫെയ്‌സ്ബുക്ക് സിനിമ ഗ്രൂപ്പായ മൂവിസ്ട്രീറ്റ് കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം രാമലീലയാണ് ജനപ്രിയ ചിത്രം.

ഫഹദ് ഫാസിലിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ മഞ്ജുവാര്യരും, ഐശ്വര്യ ലക്ഷ്മിയും മികച്ച നടിക്കുള്ള പുരസ്‌ക്കാരം പങ്കുവെച്ചു. അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ അവിസ്മരണീയമാക്കിയ ശരത്കുമാര്‍ മികച്ച വില്ലനുള്ള പുരസ്‌ക്കാരം നേടി.

മികച്ച നവാഗത താരങ്ങളായി ആന്റണി വര്‍ഗീസും, നിമിഷ സജയനും തെരഞ്ഞെടുക്കപ്പെട്ടു. 40 ഓളം പുതുമുഖങ്ങളെ അണിനിരത്തി അങ്കമാലി ഡയറീസ് അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഔസേപ്പച്ചന്‍, ജോണ്‍പോള്‍ പുതുശേരി, സംവിധായകന്‍ മോഹന്‍ എന്നിവര്‍ക്കാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം.

മൂവിസ്ടീറ്റ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ ഒരു ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ വോട്ടിംഗിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

മറ്റ് പ്രധാന അവാര്‍ഡുകള്‍

മികച്ച നവാഗത സംവിധായകന്‍ — സൗബിന്‍ ഷാഹിര്‍

മികച്ച തിരക്കഥ — ശ്യാംപുഷ്‌ക്കരന്‍ & ദിലീഷ് നായര്‍

മികച്ച സംഗീതം — റെക്‌സ് വിജയന്‍

മികച്ച പശ്ചാത്തലസംഗീതം — ഷാന്‍ റഹമാന്‍

മികച്ച ഗായകന്‍ — ഷഹബാസ് അമന്‍

മികച്ച ഗായിക — ഗൗരി ലക്ഷമി