ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

single-img
5 February 2018

ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വെച്ച് ഞായറാഴ്ച രാവിലെ 8നും 9 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.

എഞ്ചിനീയറാണ് അരുണ്‍. നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് ജോലി ചെയ്യുന്നത്. തിരുവന്തപുരത്ത് നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.

അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍ കുമാറുമായുള്ള ദിവ്യയുടെ വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ദിവ്യക്കൊപ്പമാണ്.