അബുദാബി ബിഗ് ടെന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്: സമ്മാനത്തുക 17 കോടി ഇന്ത്യന്‍ രൂപ

single-img
5 February 2018

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം മലയാളിക്ക്. മലയാളിയായ സുനില്‍ മാപ്പട്ട കൃഷ്ണന്‍കുട്ടി നായര്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏകദേശം 17 കോടി ഇന്ത്യന്‍ രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കുക. ബിഗ് ടെന്‍ സീരിസിലെ 016299 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം അന്‍ലാല്‍ കുമാര ദാസ് എന്ന ഇന്ത്യക്കാരനാണ്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം മിനര്‍ അഹമ്മദ് ഷയാന്‍ എന്നയാളും സ്വന്തമാക്കി. 009442 എന്ന ടിക്കറ്റാണ് മിനര്‍ അഹമ്മദിനെ മൂന്നാം സമ്മാനത്തിന് അര്‍ഹനാക്കിയത്.

അബുദാബി രാജ്യന്തര വിമാനത്താവളമാണ് നറുക്കടെുപ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മുഴുവന്‍ സമ്മാനങ്ങളും ഇന്ത്യക്കാരായ പ്രവാസികളാണ് സ്വന്തമാക്കിയത്.

മറ്റു സമ്മാന ജേതാക്കള്‍

വിക്രം ജാദവ്– 80,000

രജ്‌നീത് കുമാര്‍ സിങ്– 70,000

അരുണ്‍ കുമാര്‍– 50,000

അതുല്‍ തവാക്!ലെ– 30,000

രാകേഷ് രാഹുലന്‍– 20,000

അബ്ദുല്‍ റസാഖ്– അബ്ദുല്‍ റസാഖ് പന്നിക്കാഴയില്‍– 10,000

മുനീര്‍ എറുമ്പാടത്ത് ചാലില്‍– 10,000

https://www.facebook.com/BigTicketAbuDhabi/posts/1995433057153017