പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ വയറ്റില്‍ മൂന്നു മീറ്റര്‍ തുണി: സംഭവം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍

single-img
5 February 2018

അമ്പലപ്പുഴ: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് ദിവസങ്ങള്‍ക്ക് ശേഷം മൂന്നു മീറ്റര്‍ നീളമുള്ള തുണി പുറത്തേക്ക് വന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജനുവരി 26ന് പ്രസവിച്ച യുവതിക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്.

പെണ്‍കുഞ്ഞിനെ പ്രസവിച്ച യുവതിയെ ബന്ധുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് 10 മണിക്കൂര്‍ കഴിഞ്ഞാണ് കാണാന്‍ അനുവദിച്ചത്. രക്തസ്രാവം ഉണ്ടായത് കാരണമാണ് വൈകിയതെന്നാണ് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത്. തുടര്‍ന്ന് 29ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയി.

അസഹ്യമായ വയറുവേദന യുവതിയെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് തുണി പുറത്തേക്ക് വന്നത്. വീണ്ടും ആശുപത്രിയിലത്തെിച്ച യുവതിയെ സ്‌കാനിങ്ങ് നടത്തി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി.