വടയമ്പാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

single-img
4 February 2018

ജാതിമതിൽ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചും, സമരസമിതി നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും വടയമ്പാടിയിൽ നടന്ന ആത്മാഭിമാന കണ്‍വെന്‍ഷനിടെ സംഘര്‍ഷം. സംഗമത്തിനെത്തിയ ദളിത് പ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആർഎസ്എസ് പ്രവർത്തകർ മർദിക്കുകയും ചെയ്തു.

അതേസമയം, സംഘര്‍ഷാവസ്ഥക്കിടെ ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആർഎസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഗമത്തിൽ പങ്കെടുക്കുന്നതിനായി സംസ്​ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന്​ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അഞ്ച് ദലിത് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.