രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

single-img
4 February 2018

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെന്നപോലെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കേറ്റ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്കു പകരം ഗയാ സോണ്ടോയ്ക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ആൻഡിൽ ഫെലൂക്‌വായോയ്ക്കു പകരം കൈക്കുഴ സ്പിന്നർ ടബ്രായിസ് ഷംസിയും ടീമിൽ ഇടംനേടി.

ഡിവില്ലിയേഴ്സിനു പിന്നാലെ ക്യാപ്റ്റന്‍ ഡുപ്ലെസിയും പരുക്കേറ്റു പുറത്തായത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്. ഡുപ്ലെസിക്കു പകരം രണ്ട് ഏകദിനങ്ങളുടെ മാത്രം അനുഭവസമ്പത്തുള്ള എയ്ഡൻ മർക്രമാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പൊതുവെ പേസര്‍മാരെ തുണയ്ക്കുന്നതാണ് സെഞ്ചൂറിയനിലെ പിച്ച്. ഈ മൽസരത്തിൽ വിജയം നേടി ലീഡ് വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.