മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി: ‘സ്വന്തം വാക്കുകൾക്ക് ഒരു അർഥവുമില്ലെന്നു കാണിച്ചുതന്ന ആദ്യ പ്രധാനമന്ത്രി’

single-img
4 February 2018

നാഗാ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ചരിത്രമെഴുതിയെന്നു നരേന്ദ്ര മോദി പറഞ്ഞ 2015ലെ നാഗാലാൻഡ് സമാധാന കരാർ ഇപ്പോൾ എവിടെയാണെന്നു രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

2018 ആയിട്ടും നാഗാ കരാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാക്കുകൾക്ക് ഒരു അർഥവുമില്ലെന്നു സ്വയം കാണിച്ചുതന്ന ആദ്യപ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ആറുദശാബ്ദക്കാലം നീണ്ടുനിന്ന ആഭ്യന്തരസംഘർഷത്തിനൊടുവിൽ 2015ലാണ് നാഗാവിമതരുമായി ചേർന്ന് കേന്ദ്രസർക്കാർ ഉടമ്പടി ഒപ്പിട്ടത്. നാഗാ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാർട്ടികൾ സംയുക്ത തീരുമാനെടുത്തിരുന്നു.