കോഹ്‌ലിയുടെ സെഞ്ചുറി നേട്ടങ്ങൾക്ക് പിന്നിൽ ഒരു പ്രത്യേകതയുണ്ട് …

single-img
4 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ കരിയറിലെ 33ാം സെഞ്ചുറി കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡ് സെഞ്ചുറി നേട്ടത്തോട് ഒരു പടികൂടി അടുത്തിരിക്കുകയാണ്. എന്നാല്‍ ഈ സെഞ്ചുറികള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ഈ 33 സെഞ്ചുറികളില്‍ 20സെഞ്ചുറികളും കോഹ്‌ലി നേടിയത് സ്‌കോര്‍ പിന്തുടരുമ്പോഴായിരുന്നു. അതില്‍ 18 മല്‍സരങ്ങളും ഇന്ത്യ ജയിക്കുകയും ചെയ്തു. ഇതിനു പുറമെ, കളിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയ താരമെന്ന റെക്കോഡും കോഹ്‌ലിക്കു സ്വന്തമായി.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറിയാണ് ഡര്‍ബനില്‍ പിറന്നത്. കോഹ്‌ലിക്കു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയും മാത്രമാണ്. അതായത് ഐസിസിയിലെ 10 മുഴുവന്‍ സമയ അംഗരാജ്യങ്ങളില്‍ ഒന്‍പതിടത്തും ഇവര്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് വെസ്റ്റ് ഇന്‍ഡീസിലും ജയസൂര്യയ്ക്ക് സിംബാബ്‌വെയിലുമാണ് സെഞ്ചുറി നേടാനാകാതെ പോയത്. കോഹ്‌ലി ഇതുവരെ സെഞ്ചുറി നേടിയിട്ടില്ലാത്തത് പാക്കിസ്ഥാനില്‍ മാത്രമാണ്. അവിടെ ഇതുവരെ ഒരു ഏകദിന മല്‍സരം കളിക്കാന്‍ കോഹ്‌ലിക്കു സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

കോഹ്‌ലി ഇന്ത്യയില്‍ 76 ഇന്നിങ്‌സ് – 14 സെഞ്ചുറി

ബംഗ്ലദേശ് – 15 ഇന്നിങ്‌സ് – അഞ്ച് സെഞ്ചുറി

ഓസ്‌ട്രേലിയ – 23 ഇന്നിങ്‌സ് – നാലു സെഞ്ചുറി

ശ്രീലങ്ക – 23 ഇന്നിങ്‌സ് – നാലു സെഞ്ചുറി

വെസ്റ്റ് ഇന്‍ഡീസ് – 15 ഇന്നിങ്‌സ് – രണ്ടു സെഞ്ചുറി

ഇംഗ്ലണ്ട് – 19 ഇന്നിങ്‌സ് – ഒരു സെഞ്ചുറി

ന്യൂസീലന്‍ഡ് – ഏഴ് ഇന്നിങ്‌സ് – ഒരു സെഞ്ചുറി

ദക്ഷിണാഫ്രിക്ക – 10 ഇന്നിങ്‌സ് – ഒരു സെഞ്ചുറി

സിംബാബ്‌വെ – ഏഴ് ഇന്നിങ്‌സ് – ഒരു സെഞ്ചുറി