ആയുര്‍വേദ ചികിത്സയ്ക്ക് തോമസ് ഐസക് ചെലവാക്കിയത് 1,20000 രൂപ

single-img
4 February 2018

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവർത്തിക്കുന്നതിനിടെ പൊതുഖജനാവ് ധൂർത്തടിച്ചു ധനമന്ത്രി തോമസ് ഐസക്കും. കോട്ടയ്ക്കലിലെ ആയുർവേദ ചികിൽസക്കായി മന്ത്രി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. വിചിത്രമായ ചില കണക്കുകളും മന്ത്രിയുടെ ബില്ലിൽ കാണാം.

കഴിഞ്ഞ ഡിസംബ‍ര്‍ 13 മുതൽ 27 വരെ 15 ദിവസം നീളുന്ന ചികിൽസക്ക് ആകെ ചെലവ് 1,20048 രൂപ. ചികിൽസക്കിടെ മരുന്ന് വാങ്ങിയതിന് ചിലവായത് 21990 രൂപ. മുറിവാടക 79200 രൂപ. മരുന്നിന്‍റെയും ചികിൽസയുടെയും മൂന്നിരട്ടിയാണിത്. ചികിൽസക്കിടെ 14 തോർത്തുകൾ വാങ്ങിയതന്‍റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്.

തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവിൽ നിന്നുതന്നെ. സെക്രട്ടറിയേറ്റിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ എല്ലാവിധ സൗകര്യങ്ങളുമുളള സർക്കാർ ആയുർ‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികിൽസ.