റഷ്യന്‍ യുദ്ധവിമാനം സിറിയന്‍ വിമതര്‍ വെടിവെച്ചിട്ടു; പൈലറ്റിനെ വധിച്ചു

single-img
4 February 2018

സിറിയ വിമതര്‍ റഷ്യന്‍ യുദ്ധ വിമാനം വെടിവെച്ചിട്ടു. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണ് സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യയുടെ സുഖോയ് 25 വിമാനമാണ് വിമതര്‍ തകര്‍ത്തത്. പൈലറ്റിനെ വിമതര്‍ കൊലപ്പടുത്തി. വിമാനം താഴെ പതിക്കുന്നതിന് മുമ്പ് അടിന്തര സംവിധാനം ഉപയോഗിച്ച് രക്ഷപ്പെട്ട പൈലറ്റിനെ പിന്നീട് വിമതര്‍ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് വിമാനം അപകടത്തില്‍പ്പെട്ട വിവരം അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമക്രമണം ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു. വാര്‍ത്ത എജന്‍സികള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ 30 വിമതര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2015ല്‍ റഷ്യ സിറിയന്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു റഷ്യന്‍ വിമാനത്തിനു നേരെ വിമത ആക്രമണമുണ്ടാവുന്നതെന്നാണ് റിപ്പോര്‍ട്ട്.