സി.പി.ഐ-സി.പി.എം പോര് രൂക്ഷം; സി. ദിവാകരനെ തോൽപിക്കാൻ സി.പി.ഐ ​ശ്രമിച്ചെന്ന് സി.പി.എം

single-img
4 February 2018

തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സി.പി​.​ഐക്കെതിരെ കടുത്ത വിമർശനവുമായി സി.പി.എം രംഗത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി ദിവാകരനെ തോൽപിക്കാൻ സി.പി.ഐ​ ശ്രമിച്ചെന്നാണ് വിമർശനം.

നെടുമങ്ങാട്​ മണ്ഡലത്തിൽ നിന്നും വിജയിച്ച മുതിർന്ന നേതാവായ ദിവാകരനെതിരെ സി.പി​.ഐ ജില്ലാ നേതാക്കൾ യോഗം ചേർന്നതായും സി.പി.​ഐ ജില്ലാ സെക്രട്ടറി ജെ.ആർ അനിൽ അടക്കം പ്രശ്​നത്തിൽ നേരിട്ട്​ ഇടപെ​ട്ടെന്നുമാണ് സി.പി.എമ്മിന്റെ നെടുമങ്ങാട്​ ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ സി.പി.​ഐക്കെതിരെ വിമർശനമുന്നയിച്ചത്.

നീക്കമറിഞ്ഞ ദിവാകരൻ സി.പി.എമ്മി​​​ന്റെ സഹായം തേടിയിരുന്നുവെന്നും അംഗങ്ങൾ കൂട്ടിച്ചേർത്തു.