ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ‘ആക്രമണം’;റേറ്റിംഗ് കുത്തനെ ഇടിഞ്ഞു

single-img
4 February 2018

കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ നിന്നു പാര്‍ട്ടി പിന്മാറില്ലെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ്.ചൗധരി പറഞ്ഞെങ്കിലും ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചതില്‍ ബിജെപിക്കെതിരെ സോഷ്യൽ മീഡിയയിൽ വേറിട്ട പ്രതിഷേധം. ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കയറി റേറ്റിങ് കുറച്ചാണ് പ്രതിഷേധം.

ആക്രമണം’ ഇപ്പോഴും തുടരുകയാണ്. എല്ലാവരും ഒറ്റ സ്റ്റാര്‍ റേറ്റിങ് കൊടുത്തതോടെ അമ്പരപ്പിക്കുന്ന കുറവാണ് പേജില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച 4.5 സ്റ്റാര്‍ ഉണ്ടായിരുന്ന പേജിന് നിലവിലുള്ളത് 1.1 റേറ്റിങ് മാത്രം..! പതിനായിരത്തോളം പേര്‍ പേജിലെത്തി രോഷം പ്രകടിപ്പിച്ചിട്ടുമുണ്ട്. മുപ്പതിനായിരത്തിലേറെ പേരാണ് ഒറ്റ സ്റ്റാര്‍ കൊടുത്തു പ്രതിഷേധിച്ചത്.

കഴിഞ്ഞ മൂന്നര വര്‍ഷം ബി.ജെ.പിക്കൊപ്പം നിന്നിട്ടും തങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ടി.ഡി.പി ആരോപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.