ബോളിവുഡിനെ കീഴടക്കി സാനിറ്ററി പാഡുകള്‍

single-img
4 February 2018


മുംബൈ: ബോളിവുഡ് താരങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇപ്പോള്‍ ‘താരം’ സാനിറ്ററി പാഡുകളാണ്. തരംഗമാകുന്ന പാഡ്മാന്‍ ചലഞ്ചിന്‍െറ ഭാഗമായി സാനിറ്ററി പാഡുകളുമായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതിന്‍െറ തിരക്കിലാണ് ബിടൗണ്‍ സെലിബ്രിറ്റികള്‍.

തന്‍െറ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാന്‍ ചിലവ്കുറഞ്ഞ പാഡുകള്‍ നിര്‍മ്മിച്ച് പ്രശസ്തനായ അരുണാചലം മുരുഗനാഥത്തിന്‍െറ ജീവിതകഥ പറയുന്ന പാഡ്മാന്‍ എന്ന സിനിമയുടെ പ്രചാരണാര്‍ഥമാണ് പുതിയ ചലഞ്ച് അരങ്ങേറുന്നത്. ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ നാണിക്കാനൊന്നുമില്ളെന്ന സന്ദേശമാണ് താരങ്ങളിലൂടെ കൈമാറുന്നത്. മുരുഗനാഥമാണ് ട്വിറ്ററില്‍ ഇതിന് തുടക്കമിട്ടത്.

 

 

 

 

 

 

 

സിനിമയില്‍ നായകനായ അക്ഷയ്കുമാറിനെയും പ്രൊഡ്യൂസറായ ട്വിങ്കിള്‍ ഖന്നയെയുമാണ് നായികയായ സോനം കപൂറിനെയുമാണ് അദേഹം ചലഞ്ച് ചെയ്തത്. ട്വിങ്കിള്‍ ടാഗ് ചെയ്ത ആമിര്‍ ഖാന്‍ ചലഞ്ച് പൂര്‍ത്തിയാക്കി അടുത്ത് ടാഗ് ചെയ്തത് അമിതാഭ് ബചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയാണ്. അക്ഷയ് കുമാര്‍ ദീപിക പദുകോണിനെയും വിരാട് കോലിയെയും ആലിയ ഭട്ടിനെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ജിമ്മില്‍ പാഡുമായി വ്യായാമം ചെയ്യുന്ന ചിത്രം ആലിയ പോസ്റ്റ് ചെയ്തു.

 

 

 

 

 

 

സോനം കപൂറും ചിത്രത്തിലെ മറ്റൊരു നായികയായ രാധിക ആപ്തെയും പാഡുമായുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്തു. ഫെബ്രുവരി ഒമ്പതിനാണ് പാഡ്മാന്‍ റിലീസ് ചെയ്യുന്നത്.