പശുവിനും ആധാര്‍;ബജറ്റില്‍ മോഡി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 50 കോടി

single-img
4 February 2018

ന്യൂഡല്‍ഹി: ആധാര്‍ മാതൃകയില്‍ പശുക്കള്‍ക്കും രാജ്യവ്യാപകമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു.ഇതിനായി ഈ വര്‍ഷം മോഡി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത് 50 കോടി രൂപയാണു.പശു സഞ്ജീവനി എന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതിയുടെ പേര്.

പശുക്കളുടെ ഇനം, ലിംഗം, ഉയരം തുടങ്ങിയവ ഉള്‍പ്പെടുത്തി കൃത്രിമം നടത്താന്‍ കഴിയാത്ത പോളിയൂറിത്തേന്‍ ടാഗിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കി കഴിഞ്ഞു.നാല് കോടി പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.കാര്‍ഡ് ഒന്നിന് പത്ത് രൂപയ്ക്കടുത്താകും വില.