ഷക്കീല തിരിച്ചു വരുന്നു

single-img
3 February 2018

ഒരു കാലത്ത് മലയാളി പ്രേക്ഷരുടെ ഉറക്കം കെടുത്തിയ നായിക ഷക്കീല തിരിച്ചു വരവിനൊരുങ്ങുന്നു. ശീലാവതി വാട്ട് ദ ഫ*** എന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സായ്‌റാം ദന്‍സാരിയാണ്. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രം തെലുങ്കിലായിരിക്കും പുറത്തിറങ്ങുക.

കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ നേരാവിഷ്‌ക്കാരമായിരിക്കും ശീലാവതി വാട്ട് ദ ഫ*** എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രിലിലാകും ചിത്രത്തിന്റെ റിലീസ്.

നൈറ്റ് ഡ്രസില്‍ പുകവലിച്ച് മദ്യഗ്ലാസ് മേശപ്പുറത്ത് വെച്ച് ഇരിക്കുന്ന ഷക്കീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിക്കഴിഞ്ഞു. സിനിമയിലേക്ക് ശക്തമായി തിരിച്ചു വരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ഷക്കീല പറഞ്ഞു.

തന്റെ 250ാമത്തെ ചിത്രമാണിതെന്നും കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും ഷക്കീല പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയിട്ടുണ്ട്.