ഇത് ചരിത്ര വിജയം! ലോ​ക കി​രീ​ട​ത്തിൽ നാലാം തവണയും മുത്തമിട്ട് ഇന്ത്യൻ കൗമാരം

single-img
3 February 2018

മൗണ്ട് മൗഗ്നൂയി (ന്യൂസീലൻഡ്): അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റ് കീരിടം നാലാം തവണയും ഇന്ത്യയ്ക്ക്. ഫൈനലിൽ ഓസ്ട്രേലിയയെ 216 റൺസിന് ചുരുക്കിക്കെട്ടിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38 .5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി അതിശക്തമായ നിലയിലാണ് രാഹുൽ ദ്രാവിഡിൻറെ കുട്ടികൾ ലോക കപ്പിൽ മുത്തമിട്ടത് .

സെഞ്ചുറിയടിച്ച മൻജോത് കൽറയും(102 പന്തിൽ 101 റൺസ്) ഹാർവിക് ദേശായിയുമാണ്(61 പന്തിൽ 47 ) ഇന്ത്യയെ വിജയത്തിലകത്തിലേയ്ക്ക് ആനയിച്ചത്.

ആസ്ട്രേലിയ ഉയർത്തിയ 217 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38 ഒാവറിൽ ലക്ഷ്യം പൂർത്തിയാക്കി. കലാശപ്പോരിൻറെ സമ്മർദമില്ലാതെ ബാറ്റേന്തി സെഞ്ച്വറിപ്രകടനവുമായി തിളങ്ങിയ ഒാപണർ മൻജോത് കൽറായാണ് ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്.